Monday 27 October 2014

ഫോക്കസ്സ് സ്കൂള്‍ സംഘാടക സമിതി രൂപീകരിച്ചു

സ൪ക്കാരിന്റെ പുതിയപദ്ധതി പ്രകാരം അടുത്തവര്‍ഷത്തെ എന്‍റോള്‍മെന്റ് കൂട്ടുന്നതിന്റെ ഭാഗമായി വികസനസെമിനാര്‍ നടത്തുന്നതിന് തീരുമാനിച്ചു. 2014 നവംബര്‍ മാസം 13ന് വ്യാഴാഴ്ചരാവിലെ 10.30ന്സ്കൂളില്‍ വെച്ചാണ് സെമിനാര്‍.വിപുലമായ സംഘാടകസമിതിരൂപീകരണം സ്കൂളില്‍വെച്ച് നടന്നു.വികസനസെമിനാറില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.ജി.സി.ബഷീര്‍, ഡി.പി.​​ഒ. ശ്രീ.എം.ബാലന്‍,തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്

Wednesday 22 October 2014

സ്വാഗതസംഘം രൂപീകരിച്ചു




ബഹുമാനപ്പെട്ട കാസര്‍ഗോഡ് എം.പി.ശ്രീ.പി.കരുണാകരന്‍ അവര്‍കളുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച  സ്റേറജിന്റെ ഉദ്ഘാടനം നവംബര്‍ മാസത്തില്‍ നടത്തുന്നതിനായി തീരുമാനിച്ചു.ഉദ്ഘാടനചടങ്ങ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

Friday 10 October 2014

മേളകളുടെ ഒരുക്കം തുടങ്ങി




ഉപജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കന്നതിനായുളള പരിശീലന പരിപാടികള്‍ സ്കൂളില്‍ ആരംഭിച്ചു.സയന്‍സ് മേള,കലോല്‍സവം,സ്പോ൪ട്സ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

ഗാന്ധിജയന്ധി ആഘോഷം

ഗാന്ധിജയന്ധി ആഘോഷം വിപുലമായി ആഘോഷിച്ചു.ഗാന്ധിക്വിസ്സ്,ഗാന്ധിയെ അറിയല്‍,പരിസരശുചീകരണം തുടങ്ങിയ വൈവിധ്യമാ൪ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.ചന്ദ്രന്‍ മാസ്ററ൪,രാധാമണിടീച്ച൪,സക്കീനത്ത്ടീച്ച൪ എന്നിവ൪ നേതൃത്വം നല്‍കി.


Thursday 28 August 2014

ബ്ലോഗ് ഉദ്ഘാടനം

മൈത്താണി ഗവ:എല്‍.പി.സ്കൂളില്‍ ആരംഭിച്ച ബ്ലോഗിന്‍റ ഉദ്ഘാടനം പഞ്ചായത്ത് മെമ്പ൪ എം.സുമതി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് വി.വി.സുരേശന്‍,മദ൪പി.ടി.എ.പ്രസിഡണ്ട് കെ.രഞ്ജിനി,ഹെഡ് മിസ്ട്രസ്സ് ഒ.ടി.സുഹറ,ചന്ദ്രന്‍മാസ്ററ൪,രാധാമണി,സക്കീനത്ത്,വിജിന എന്നിവ൪ സംസാരിച്ചു





എം.സുമതി ഉദ്ഘാടനംചെയ്യുന്നു


Monday 25 August 2014

സാക്ഷരം പരിപാടി ഉദ്ഘാടനം ചെയ്തു

ഡയററിന്‍റ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരം പരിപാടി തുടങ്ങി.പി.ടി.എ.പ്രസിഡണ്ട് വി.വി.സുരേസന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് ഉദ്ഘാടനംചെയ്യുന്നു.



ജനയുഗം പത്രം

ചൂരിക്കാടന്‍ കൃഷ്ണന്‍ നായ൪സ്മാരക വായനശാലയു
ടെ ആഭിമുഖ്യത്തില്‍ വായനാശീലം വള൪ത്തുന്നതിനായി ജനയുഗം പത്രവും,സ്ററുഡന്‍സ്സ് ലൈബ്രറി വിതരണവും നടത്തി.പി.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.

പി.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു




പരിസ്ഥിതിദിനം

ജൂണ്‍5 പരിസ്ഥിതി ദിനംവിപുലമായി ആചരിച്ചു.പ്ലക്കാ൪ഡ് ഏന്തിയപ്രകടനം,പരിസ്ഥിതി ക്ലാസ്സ്,എനിക്കൊരു സ്വന്തം മരം എന്നീ പരിപാടികള്‍നടത്തി.